ഒക്ടോബര്‍ 21 മുതല്‍ അല്‍ വക്ര ആശുപത്രി റൗണ്ടബൗട്ടിന് സമീപം താല്‍ക്കാലിക ഗതാഗത നിയന്ത്രണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ വക്ര ആശുപത്രി റൗണ്ടബൗട്ടിന് സമീപം താല്‍ക്കാലിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്.
അല്‍ വക്ര ഹോസ്പിറ്റല്‍ റൗണ്ട് എബൗട്ടില്‍ നിന്ന് അല്‍-ഫഹൈഹീല്‍ സ്ട്രീറ്റില്‍ നിന്നും മജ്ലിസ് അല്‍ താവോണ്‍ സ്ട്രീറ്റിലേക്കുള്ള 150 മീറ്റര്‍ ദൂരം ഒരു ഭാഗത്തേക്ക് ഒക്ടോബര്‍ 21 വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് അശ്ഗാല്‍ താല്‍ക്കാലിക ഭാഗിക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്.
താല്‍ക്കാലിക അടച്ചുപൂട്ടല്‍ ‘ഇന്‍ഫ്രാസ്ട്രക്ചര്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും പുതിയ സിഗ്‌നല്‍ സ്ഥാപിക്കുന്നതിനുമാണെന്ന് അശ് ഗാല്‍ വിശദീകരിച്ചു.
അടയ്ക്കുന്ന സമയത്ത്, റോഡ് ഉപയോക്താക്കള്‍ അല്‍ വുകൈര്‍ റോഡില്‍ തുടരുകയും തുടര്‍ന്ന് അല്‍ വക്ര പുതിയ റോഡിലേക്ക് വലത്തേക്ക് തിരിയുകയും മജ്ലിസ് അല്‍-താവോണ്‍ സ്ട്രീറ്റിലൂടെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുകയും വേണം.