
ഖത്തര്‍ എയര്‍വേയ്‌സ് താഷ്‌കന്റ് , ഉസ്ബക്കിസ്ഥാന്‍ സര്‍വീസുകള്‍ ജനുവരി 17 മുതല്‍
ഡാ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ എയര്‍വേയ്‌സ് താഷ്‌കന്റ് , ഉസ്ബക്കിസ്ഥാന്‍ സര്‍വീസുകള്‍ 2022 ജനുവരി 17 മുതല്‍ ആരംഭിക്കും. ദോഹയില്‍ നിന്നും ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാണുണ്ടാവുക.
ലോകത്തിലെ അവാര്‍ഡ് വിന്നിംഗ് വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ലോകോത്തര വിമാനത്താവളമായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 140 ലേറെ ഡെസ്റ്റിനേഷനുകളിലേക്കാണ് പറക്കുന്നത്.