ഖത്തറില്‍ ഇന്നുമുതല്‍ 26 ദിവസം ശബ്ബത്ത് സീസണ്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ശബ്ബത്ത് സീസണ്‍ തുടക്കമായ വെള്ളിയാഴ്ച മുതല്‍ പ്രാദേശികമായി ഏറ്റവും തണുപ്പുള്ള ശൈത്യകാലമായി കണക്കാക്കുകയും ഏകദേശം 26 ദിവസം നീണ്ടുനില്‍ക്കുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
ഈ കാലയളവില്‍ മേഘങ്ങളുടെ അളവില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ ഇടവിട്ടുള്ള ഇടവേളകളില്‍ വ്യത്യസ്ത തീവ്രതയോടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്, ചിലപ്പോള്‍ ഇടിമിന്നലും ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
തെക്കുകിഴക്ക് – തെക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ നിന്നാണ് കാറ്റ് വീശുക. പൊടിക്കാറ്റും മേഘങ്ങളും ദൃശ്യപരത കുറക്കാമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം.
കാലാവസ്ഥാ വ്യതിയാനങ്ങളുടെ സമയത്ത് തിരമാലയുടെ ഉയരം 10 അടി കവിയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കടലിലെ എല്ലാ തരം പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിച്ചു