- October 1, 2023
- Updated 11:10 am
ജാസിം മുഹമ്മദ് അല്‍ ബുദൈവി പുതിയ ജി.സി.സി സെക്രട്ടറി ജനറല്‍
- January 30, 2023
- LATEST NEWS News
അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫ് കോപറേഷന്‍ കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി ജനറലായി ജാസിം മുഹമ്മദ് അല്‍ ബുദൈവിയെ നിയമിച്ചു. സെക്രട്ടറി ജനറല്‍ ഡോ.നായിഫ് ഫലാഹ് മുബാറക് അല്‍-ഹജ്റഫ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണിത്. ഫെബ്രുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.
നിലവില്‍ വാഷിംഗ്ടണിലെ കുവൈത്ത് അംബാസഡറായ ജാസിം മുഹമ്മദ് അല്‍ ബുദൈവി 1991-ല്‍ യൂട്ടാ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. 1992-ല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഉപപ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസില്‍ ഡിപ്ലോമാറ്റിക് അറ്റാച്ച് ആയി നിയമിതനായി. 1993-ല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡിപ്ലോമാറ്റിക് സ്റ്റഡീസില്‍ ഡിപ്ലോമ നേടി.
സിയോളിലെ അംബാസഡറായി സേവനമനുഷ്ഠിക്കുമ്പോള്‍ ‘സോള്‍ സിറ്റി’ മാസികയും ‘എന്‍ഡിഎന്‍ ന്യൂസും’ അല്‍-ബുദൈവിയെ ആദരിച്ചിട്ടുണ്ട്. കൂടാതെ ദക്ഷിണ കൊറിയയും കുവൈത്തും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ‘ബെസ്റ്റ് അംബാസഡര്‍’ അവാര്‍ഡും ലഭിച്ചു.
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,056
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,517
- VIDEO NEWS6