Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ദോഹ പുസ്തകോല്‍സവം നാളെ സമാപിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. വായനയും കലാപ്രകടനങ്ങളും സാംസ്‌കാരിക വിനിമയ പരിപാടികളുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി അക്ഷര സ്‌നേഹികളെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ആകര്‍ഷിച്ച മുപ്പത്തൊന്നാമത് ദോഹ പുസ്തകോല്‍സവം നാളെ സമാപിക്കും.

37 രാജ്യങ്ങളില്‍ നിന്നുള്ള 430 പ്രസാധകരും 90 ഏജന്‍സികളും പങ്കെടുത്ത പുസ്തകോല്‍സവത്തില്‍ ശ്രദ്ധേയമായ പല പുസ്തകങ്ങളുടേയും പ്രകാശനം, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, വൈജ്ഞാനിക വിശകലനങ്ങള്‍ മുതലായ നടന്നു.

വിജ്ഞാനം വെളിച്ചമാണ് എന്ന ശ്രദ്ധേയമായ പ്രമേയമാണ് പുസ്തകോല്‍സവം ഉയര്‍ത്തിപ്പിടിക്കുന്നത്. ദോഹ പുസ്തകോല്‍സവത്തിന്റെ അമ്പതാമത് വര്‍ഷമാണിത്. 1972 ലാണ് പ്രഥമ പുസ്തകോല്‍സവം നടന്നത്.

ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ 10 മണിവരെയാണ് പുസ്തകോല്‍സവത്തിലേക്ക് പ്രവേശനം.

കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പുസ്തകോത്സവത്തിനു സന്ദര്‍ശനാനുമതി ലഭിക്കുക.

ദോഹ പുസ്തകോത്സവത്തിനു പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://31.dohabookfair.qa/en/visitors/visitors-registration/ എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം.

Related Articles

Back to top button