Breaking News
ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ അറബ് രാജ്യങ്ങളില്‍ ഖത്തറിന് ഒന്നാം സ്ഥാനം
അമാനുല്ല വടക്കാങ്ങര
ദോഹ. ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ അറബ് രാജ്യങ്ങളില്‍ ഖത്തറിന് ഒന്നാം സ്ഥാനം . ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് റിസര്‍ച്ച് യൂണിറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2021ലെ ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ (ജിഎഫ്എസ്‌ഐ) അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ 24ാം സ്ഥാനവും ഖത്തറിനാണ്.
2020 ല്‍ 113 രാജ്യങ്ങളില്‍ 37-ാം സ്ഥാനത്തായിരുന്ന ഖത്തര്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് 2021 ലെ ലിസ്റ്റില്‍ 24-ാം സ്ഥാനത്തെത്തിയത്.