ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് അടിയന്തിരമായി ഒ പോസിറ്റീവ് , ഒ നെഗറ്റീവ് രക്തം വേണം
അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് അടിയന്തിരമായി ഒ പോസിറ്റീവ് , ഒ നെഗറ്റീവ് രക്തം വേണം. രണ്ട് രക്ത ഗ്രൂപ്പിലും പെട്ട ദാതാക്കളെ ആവശ്യമാണെന്ന് എച്ച്എംസി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.എ.ബി, എബി നെഗറ്റീവ് രക്തവും വേണം. രക്തം ദാനം ചെയ്യാന്‍ സന്നദ്ധമായവര്‍ മുന്നോട്ടു വരണം.
ബൈത്തുദ്ദിയാഫയില്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരേയും വൈകുന്നേരം 6 മണി മുതല്‍ രാത്രി 11.30 വരേയും രക്തം ദാനം ചെയ്യാം. ശനിയാഴ്ചകളില്‍ വൈകുന്നേരം 7 മണി മുതല്‍ 11.30 വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.
സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിന് എതിര്‍വശമുള്ള സാറ്റ്‌ലൈറ്റ് രക്തദാന കേന്ദ്രം ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വൈകുന്നേരം 6 മണി മുതല്‍ 11.30 വരെയും ശനിയാഴ്ചകളില്‍ വൈകുന്നേരം 7 മണി മുതല്‍ 11.30 വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.