Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഖത്തര്‍ കെ.എം.സിസി ഡോ ടി.അബ്ദുല്‍ സമദ് പ്രസിഡണ്ട്, സലിം നാലകത്ത് ജനറല്‍ സെക്രട്ടറി,പി.എസ്.എംഹുസൈന്‍ ട്രഷറര്‍

ദോഹ. ഖത്തറിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ ഖത്തര്‍ കെ.എം.സിസിയുടെ പുതിയ പ്രസിഡണ്ടായി ഡോ ടി.അബ്ദുല്‍ സമദും ജനറല്‍ സെക്രട്ടറിയായി സലിം നാലകത്തും ട്രഷററായി പി.എസ്.എം .ഹുസൈനും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ മികച്ച വോട്ടുകളോടെയാണ് പുതിയ നേതൃത്വം വിജയിച്ചത്.
വിവിധ തലങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 360 സംസ്ഥാന കൗണ്‍സിലര്‍മാരില്‍ നിന്നും ഇന്നലെ ഗള്‍ഫ് പാരഡൈസ് ഹോട്ടലില്‍ പങ്കെടുത്ത 314 അംഗങ്ങളാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിച്ച നിലവിലെ പ്രസിഡണ്ട് എസ്.എ. എം. ബഷീറിന് 107 വോട്ട്് ലഭിച്ചപ്പോള്‍ ഡോ. അബ്ദുല്‍ സമദ് 205 വോട്ട് നേടിയാണ് വിജയിച്ചത്. ജനറല്‍ സെക്രട്ടറി സലീം നാലകത്തിന് 210 വോട്ടുകളും എതിര്‍ സ്ഥാനാര്‍ഥി ബഷീര്‍ ഖാന് 102 വോട്ടുകളുമാണ് ലഭിച്ചത്. ട്രഷറര്‍ പി.എസ്.എം .ഹുസൈന് 195 വോട്ടും എതിര്‍ സ്ഥാനാര്‍ഥി പി.പി. അബ്ദുല്‍ റഷീദിന് 115 വോട്ടുകളും ലഭിച്ചു.

മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button