Uncategorized
അല്‍ ഉഖ്ദ സ്ട്രീറ്റില്‍ നിന്നും അല്‍ അശൈഗാര്‍ സ്ട്രീറ്റിലേക്കുള്ള റോഡ് നാല് മാസത്തേക്ക് അടക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ ഉഖ്ദ സ്ട്രീറ്റില്‍ നിന്നും അല്‍ അശൈഗാര്‍ സ്ട്രീറ്റിലേക്കുള്ള റോഡ് നാല് മാസത്തേക്ക് അടക്കുമെന്ന് പൊതുമരാമത്ത് അതോരിറ്റി ( അശ് ഗാല്‍ ) അറിയിച്ചു.
അല്‍ ഖോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് റോഡ് അടക്കുന്നതെന്നും ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ചാണ് നടപടിയെന്നും അശ്ഗാല്‍ വിശദീകരിച്ചു.
ഈ കാലയളവില്‍ അല്‍ ഉഖ്ദ സ്ട്രീറ്റില്‍ നിന്നും അല്‍ അശൈഗാര്‍ സ്ട്രീറ്റിലേക്കുവരുന്നവര്ക്ക് 577, 584 സ്ട്രീറ്റുകളിലൂടെ തങ്ങളുടെ ലക്ഷ്യ സ്ഥാനത്തെത്താം.
വാഹനമോടിക്കുന്നവര്‍ക്ക് വഴികാണിക്കുന്നതിനാവശ്യമായ ട്രാഫിക് സൈനുകള്‍ അശ്ഗാല്‍ റോഡിലുടനീളം സ്ഥാപിക്കും.