Archived Articles
ഗ്ലോബല്‍ പീസ് ഇന്‍ഡക്സില്‍ മെന മേഖലയില്‍ നാലാം വര്‍ഷവം ഖത്തറിന് ഒന്നാം സ്ഥാനം
അമാനുല്ല വടക്കാങ്ങര
ദോഹ: 2022 ലെ ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രകാരം മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ രാജ്യങ്ങളില്‍ ഖത്തര്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതെത്തി. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട 163 രാജ്യങ്ങളില്‍ ഖത്തര്‍ ആഗോളതലത്തില്‍ 23-ാം സ്ഥാനത്താണ്. മുന്‍ വര്‍ഷത്തേക്കാള്‍ 6 പോയന്റ് ഉയര്‍ന്നു.