Breaking News
ഖത്തറില്‍ ജംറത്ത് അല്‍ കയ്ദ് തുടങ്ങി , ഇനി കഠിന ചൂടിന്റെ 39 ദിനങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ജംറത്ത് അല്‍ കയ്ദ് തുടങ്ങി , ഇനി കഠിന ചൂടിന്റെ 39 ദിനങ്ങള്‍ . ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ വിവരണമനുസരിച്ച്, ഈ കാലയളവില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താം. വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ ദിനങ്ങളുടെ സീസണാണ് ജംറത്ത് അല്‍ കയ്ദ് എന്ന് അറിയപ്പെടുന്നു.
ഉയര്‍ന്ന ഹ്യുമിഡിറ്റിയാണ് ഈ സീസണിന്റെ സവിശേഷത പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍, ഇത് രാത്രിയിലും ഉയര്‍ന്ന താപനിലയിലേക്ക് നയിക്കുന്നു.
‘സുഹൈല്‍’ നക്ഷത്രം ഉദിക്കുന്നതോടെ ഈ കാലഘട്ടം അവസാനിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് കൂട്ടിച്ചേര്‍ത്തു.