ഫിഫ 2022 ലോകകപ്പ് ഖത്തറിനെത്തുന്ന മാധ്യമ പ്രവര്‍ത്തരുടെ ബ്രോഡ്കാസ്റ്റിംഗ് ഉപകരണങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഈടാക്കില്ല
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഫിഫ 2022 ലോകകപ്പ് ഖത്തറിനെത്തുന്ന മാധ്യമ പ്രവര്‍ത്തരുടെ ബ്രോഡ്കാസ്റ്റിംഗ് ഉപകരണങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഈടാക്കില്ല . ഖത്തര്‍ ചേംബര്‍ ജനറല്‍ കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച്് എടിഎ കാര്‍നെറ്റ്
നടപ്പാക്കാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിലപിടിപ്പുള്ള ഉപകരണങ്ങള്‍ക്ക് ഡ്യൂട്ടി ഫ്രീ അനുവദിക്കുന്ന അന്താരാഷ്ട്ര കസ്റ്റംസ് ഡോക്യുമെന്റാണ് എടിഎ കാര്‍നെറ്റ്
പ്രൊഫഷണലുകള്‍ക്ക് നികുതി രഹിതമായി പ്രക്ഷേപണ ഉപകരണങ്ങള്‍ താത്കാലികമായി ഇറക്കുമതിചെയ്യുന്നതിനുള്ള ഖത്തര്‍ ചാമ്പറിന്റെ ശുപാര്‍ശ ജനറല്‍ കസ്റ്റംസ് അതോറിറ്റി അംഗീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
2022 ബീജിംഗ് വിന്റര്‍ ഒളിമ്പിക്സിനും പാരാലിമ്പിക്സിനുമായി ചൈനയിലേക്ക് 118,000 ലധികം പ്രക്ഷേപണ ഉപകരണങ്ങള്‍ എടിഎ കാര്‍നെറ്റ് പ്രകാരം നികുതി രഹിതമായി താല്‍കാലികമായി ഇറക്കുമതി ചെയ്തിരുന്നു.