
തൃശൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ: തൃശൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി . തൃശൂര്‍- വട്ടേക്കാട് സ്വദേശി പാറാത്ത് വീട്ടില്‍ പൂനത്ത് ഖാദര്‍ മകന് പി.പി ഉമര്‍ (36) ആണ് മരിച്ചത്. അര്‍ബുദ ബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
ഭാര്യ മുഹ്സിന. മകന് ഹംദാന്‍. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനായ അസീസ് മഞ്ഞിയിലിന്റെ അളിയന്റെ മരുമകനാണ് ഉമര്‍.ഖബറടക്കം ദോഹയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.