അധ്യാപകരേയും സ്‌ക്കൂള്‍ ജീവനക്കാരേയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കോവിഡ് വാക്സിന്‍ നല്‍കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. അധ്യാപകരേയും സ്‌ക്കൂള്‍ ജീവനക്കാരേയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കോവിഡ് വാക്സിന്‍ നല്‍കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ദേശീയ വാക്സിനേഷന്‍ കാമ്പയിന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധ്യാപകരേയും സ്‌ക്കൂള്‍ ജീവനക്കാരേയും വാക്സിന്‍ നല്‍കുന്നതിനുള്ള മുന്‍ഡണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
അധ്യാപകര്‍ക്കും സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും വാക്സിന്‍ നല്‍കുന്നതിന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രത്യേകം മാസ്സ് വാക്സിനേഷന്‍ സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാവരുടേയും സുരക്ഷ കണക്കിലെടുത്ത് ഘട്ടം ഘട്ടമായാണ് വാക്സിന്‍ നല്‍കുന്നത്. അധ്യാപകര്‍ക്കും സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും വാക്സിനായി മന്ത്രാലയത്തിന്റെ ക്ഷണം ലഭിക്കുന്ന മുറക്കാണ് ഹാജറാവേണ്ടത്. എസ്.എം.എസ്. ലഭിച്ചവരെ മാത്രമേ വാക്സിനേഷനായി പരിഗണിക്കുകയുളളൂ. എസ്.എം.എസ്. ലഭിക്കാത്തവര്‍ അവരുടെ ഊഴത്തിനായി കാത്തിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. https://www.facebook.com/MOPHQatar/posts/3986924577993812