Uncategorized

ഖത്തറിലേക്ക് ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലേക്ക് ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു. ക്യാപ്റ്റഗണ്‍ ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് വിമാനത്താവള കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തിയത്. .

തപാല്‍ ഡിസ്പാച്ചസ് ഡിപ്പാര്‍ട്ട്‌മെന്റിലെ (എക്സ്പ്രസ് മെയില്‍ കസ്റ്റംസ്) ഒരു ഉദ്യോഗസ്ഥന്‍ ഒരു പാര്‍സലിലെ ഉള്ളടക്കങ്ങള്‍ സംശയിച്ചതിനെ തുടര്‍ന്ന് പരിശോധനയിലാണ് 50 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തുകയായിരുന്നു.

പാര്‍സലിനുള്ളിലെ മെഡിസിന്‍ ബോക്സില്‍ മയക്കുമരുന്ന് ഗുളികകള്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പിടികൂടിയത് അധികൃതര്‍ ട്വീറ്റില്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!