Uncategorized

ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തു

ദോഹ: ഖത്തറിന്റെ ചരിത്ര പാരമ്പര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പുതിയ ദേശീയ ചിഹ്നം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഇന്ന് ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്തു.

പുതിയ ചിഹ്നത്തില്‍ ഖത്തറിന്റെ ചരിത്ര ചിഹ്നങ്ങള്‍ – സ്ഥാപകന്റെ വാള്‍, ഈന്തപ്പനകള്‍, കടല്‍, പരമ്പരാഗത ബോട്ട് – എല്ലാം വെള്ള പശ്ചാത്തലത്തില്‍ ദേശീയ നിറമായ മെറൂണ്‍ നിറത്തിലാണ്.

ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ച വീഡിയോയില്‍ 1966 മുതല്‍ ഇന്നുവരെയുള്ള ഖത്തറിന്റെ ദേശീയ ചരിത്രം അനാവരണം ചെയ്തു. ‘നമ്മുടെ ഭൂതകാലം നമ്മുടെ വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കുന്നു. ഖത്തര്‍ ദേശീയ ചിഹ്നത്തിന്റെ യാത്ര നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിനും വികസനത്തിലേക്കും ഭാവിയിലേക്കുമുള്ള വിപുലമായ യാത്രയുടെ സാക്ഷ്യമാണ്.’പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതാണ് പുതിയ എംബ്ലം. ഭാവിയിലേക്കുള്ള യാത്രയും അത് സൂചിപ്പിക്കുന്നു,’ കമ്മ്യൂണിക്കേഷന്‍ ഓഫീസ് ഡയറക്ടര്‍ ശൈഖ് ജാസ്സിം ബിന്‍ മന്‍സൂര്‍ അല്‍ താനി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!