Uncategorized

നിയമം ലംഘിച്ച 10 ഭക്ഷ്യസ്ഥാപനങ്ങള്‍ ദോഹ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി

അമാനുല്ല വടക്കാങ്ങര

ദോഹ മുനിസിപ്പാലിറ്റിയിലെ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ 4,800 ലധികം സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് നിയമം ലംഘിച്ച 10 ഭക്ഷ്യസ്ഥാപനങ്ങള്‍ ദോഹ മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

പിന്‍വലിച്ച ഭക്ഷ്യവസ്തുക്കളുടെ 214 സാമ്പിളുകളും മുനിസിപ്പല്‍ അധികൃതര്‍ വിശകലനത്തിനായി അയച്ചു.

ദോഹയിലെയും വ്യാവസായിക മേഖലയിലെയും എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും പരിശോധനാ കാമ്പെയ്നുകള്‍ തീവ്രമാക്കുന്നതിന്റെ ഭാഗമായാണിത്. ഭക്ഷ്യ ഉല്‍പ്പാദനം, പാക്കേജിംഗ്, വിതരണ കമ്പനികള്‍ എന്നിവയിലാണ് ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും നിയമങ്ങളും വ്യവസ്ിഥകളും പാലിക്കേണ്ടത് അത്യാവശ്യമാണ് .

 

Related Articles

Back to top button
error: Content is protected !!