Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ 2023 കലണ്ടര്‍ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ 2023 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു.
2023 ഒക്ടോബര്‍ മുതല്‍ ദോഹയില്‍ നടക്കുന്ന ‘എക്‌സ്‌പോ 2023’ ആണ് ഇത്തവണത്തെ കലണ്ടറിന്റെ തീം. ‘ഹരിതാഭയണിയുന്ന മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന ‘ദോഹ എക്‌സ്‌പോ 2023’ ഉയര്‍ത്തുന്ന സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍, പരിസ്ഥിതി പ്രമേയമാക്കി തയ്യാറാക്കിയ മനോഹരമായ കലണ്ടറില്‍ നമസ്‌കാര സമയം, വിശേഷ ദിവസങ്ങള്‍, മഹദ് വചനങ്ങള്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ് ലാഹി സെന്റര്‍ യൂണിറ്റുകള്‍ മുഖേന കലണ്ടര്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് കണ്‍വീനര്‍ അസ്ലം മാഹി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 74421250, 55233249 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Related Articles

Back to top button