Breaking News
ലോകകപ്പ് സുരക്ഷ: രണ്ട് ബ്രിട്ടീഷ് കപ്പലുകള്‍ ദോഹയിലെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് സുരക്ഷയൊരുക്കുന്നതിനായി രണ്ട് ബ്രിട്ടീഷ് കപ്പലുകള്‍ ദോഹയിലെത്തി. ഉമ്മുല്‍ ഹൂള്‍ നേവല്‍ ബേസില്‍ എത്തിയ ബ്രിട്ടീഷ് പടകപ്പലുകളെ ഖത്തര്‍ അമീരി നേവല്‍ ഫോഴ്സ് സ്വീകരിച്ചു.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സുരക്ഷിതമാക്കാന്‍ സഹോദര-സൗഹൃദ സേനകളുമായി പ്രതിരോധ മന്ത്രാലയം ഉണ്ടാക്കിയ സഹകരണ കരാറുകളുടെ ഭാഗമായാണ് ബ്രിട്ടീഷ് പടകപ്പലുകള്‍ ഖത്തറിലെത്തിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.