
Archived Articles
ലോകകപ്പിനോടനുബന്ധിച്ച്പ്രതിദിന ക്വിസ് മത്സരവുമായി പുളിക്കല്‍ പഞ്ചായത്ത് കെഎംസിസി
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പ് ഫുടബോളിനോടനുബന്ധിച്ച് ഖത്തര്‍ കെഎംസിസി പുളിക്കല്‍ പഞ്ചായത്ത് കമ്മറ്റി പ്രതിദിന ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഫുട്ബോള്‍ കളിയെയും കളിക്കാരെയും കുറിച്ചുള്ള അറിവ് പുതുക്കാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരം ലോകക്കപ്പ് തുടങ്ങുന്ന ഞായറാഴ്ച മുതല്‍ ഫൈനല്‍ ദിനം വരെ നീണ്ടു നില്ക്കുന്ന വിധത്തിലാണ് സംഘടിപ്പിക്കുന്നത്. പ്രായഭേദമന്യേ പങ്കെടുക്കാന്‍ അവസരമുള്ള ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് http://shorturl.at/BFHLR
എന്ന ലിങ്ക് വഴി വാട്സ് ആപ് ഗ്രൂപ്പില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 33667414 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.