ഖത്തറില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണ പ്രകാരം ഡിസംബര്‍ 7 ബുധനാഴ്ച മുതല്‍ ഡിസംബര്‍ 10 ശനിയാഴ്ച വരെ മഴയുള്ള ദിവസങ്ങളിലാണ് മഴക്ക് സാധ്യതയുള്ളത്.
ചില സന്ദര്‍ഭങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകാമെന്നും കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ 10, ശനിയാഴ്ച കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മാറുന്നതിനാല്‍ താപനില കുറയാനും സാധ്യതയുണ്ട്. ഇത് ആഴ്ചയുടെ പകുതി വരെ നീണ്ടുനില്‍ക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
പരമാവധി താപനില 19 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം. താപനിലയിലെ ഇടിവ് രാത്രികളിലും പ്രഭാത സമയങ്ങളിലും തണുപ്പ് നല്‍കുമെന്നും ചില സ്ഥലങ്ങളില്‍ താപനില 15-24 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കാലാവസ്ഥയിലെ മാറ്റം അല്‍-മര്‍ബഅന്നി സീസണുമായി ബന്ധപ്പെട്ടതാണ് . ഇത് ശൈത്യകാലത്തിന്റെ തീവ്രതയുടെ തുടക്കത്തെ സൂചിപ്പിക്കുന്നു ഇത് ഏകദേശം 40 ദിവസം നീണ്ടുനില്‍ക്കാം.