ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും വളണ്ടിയര്‍ സേവനമനുഷ്ടിച്ച കോഴിക്കോട് ജില്ലക്കാരായ അംഗങ്ങള്‍ക്കുള്ള ആദരവും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാക്കമറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ലോകകപ്പില്‍ വളണ്ടിയര്‍ സേവനമനുഷ്ടിച്ച കോഴിക്കോട് ജില്ലക്കാരായ വളണ്ടിയര്‍മാര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു. പ്രവചന മത്സരത്തില്‍ ശരിയായ ഉത്തരം നല്‍കിയവരുടെ സാന്നിദ്ധ്യത്തില്‍ നറുക്കെടുപ്പിലൂടെയാണ് 6 വിജയികളെ തെരഞ്ഞെടുത്തത്.
ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ നാട്ടില്‍ നിന്നെത്തിയ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റും മാധ്യമം ന്യൂസ് എഡിറ്ററുമായ എന്‍.എസ് നിസാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മാറ്റങ്ങളുടെ ലോകകപ്പിനാണ് ഖത്തര്‍ സാക്ഷ്യം വഹിച്ചതെന്നും മികച്ച കളികള്‍ കാഴ്ചവെച്ച ടീമിനോടൊപ്പം മത്സരത്തിന് വേദി ഒരുക്കിയ ഖത്തറും ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയങ്ങളില്‍ ഇടം പിടിച്ചതായും അദ്ദേഹം പറഞ്ഞു. സ്വദേശികളും ഇന്ത്യക്കാരുള്‍പ്പടെയുള്ള പ്രവാസി സമൂഹവും ലോകകപ്പിന്റെ വിജയത്തില്‍ വലിയ പങ്കാണ് വഹിച്ചത്. എല്ലാം എതിര്‍ പ്രചാരണങ്ങളെയും പ്രതിരോധിച്ച് ഒരു രാജ്യം എടുത്ത തീരുമാനം എങ്ങനെ ഭംഗിയായി നടപ്പാക്കാം എന്ന് ലോകത്തിന് കണിച്ചു കൊടുക്കാന്‍ ഖത്തറിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു
ഫിഫ അതിഥിയായി ദോഹയിലെത്തിയ എത്തിയ ഫ്രീസ്‌റ്റൈല്‍ പ്രതിഭ ഹാദിയ ഹക്കീമിനെ ചടങ്ങില്‍ ആദരിച്ചു.
കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, ഹാദിയ ഹകീം എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, വൈസ് പ്രസിഡണ്ടുമാരായ അഡ്വ. ഇഖ്ബാല്‍ , സക്കീന അബ്ദുല്ല, ഡോ. നൗഷാദ് കുറ്റ്യാടി, അഫ്‌സല്‍ ചേന്ദമംഗല്ലൂര്‍, ട്രഷറര്‍ അംജദ് കൊടുവള്ളി, എന്‍.എസ് നിസാര്‍, ഹാദിയ ഹക്കീം എന്നിവര്‍ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ നല്‍കി.
കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, യാസര്‍ ടി.കെ, ഹാരിസ് പുതുക്കൂല്‍, റാസിഖ് എന്‍, ജില്ലാക്കമ്മറ്റിയംഗങ്ങളായ ആരിഫ് വടകര, സൈനുദ്ദീന്‍ നാദാപുരം, റബീഹ് സമാന്‍, നജ്മല്‍ പാറക്കടവ്, ഉമര്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡണ്ടുമാരായ ഷരീഫ് കെ.ടി, അസ്ലം വടകര തുടങ്ങിയവര്‍ വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് അഡ്വ. ഇഖ്ബാല്‍ സ്വാഗതവും സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ മുഹ്‌സിന്‍ ഓമശ്ശേരി നന്ദിയും പറഞ്ഞു.