
Breaking NewsUncategorized
2023 ജനുവരിയില്‍ ട്രാന്‍സ് ഷിപ്പ്മെന്റ് കണ്ടെയ്നറുകളില്‍ 59 ശതമാനം വളര്‍ച്ച
അമാനുല്ല വടക്കാങ്ങര
ദോഹ. 2023 ജനുവരിയില്‍ ട്രാന്‍സ് ഷിപ്പ്മെന്റ് കണ്ടെയ്നറുകളില്‍ 2022 ജനുവരിയെ അപേക്ഷിച്ച് 59 ശതമാനം വളര്‍ച്ചയെന്ന് ഖത്തര്‍ തുറമുഖ മാനേജ്മെന്റ് കമ്പനിക്ക് (മവാനി ഖത്തര്‍) അറിയിച്ചു. 2023 ജനുവരിയില്‍ 226 കപ്പലുകളും 111,622 കണ്ടെയിനറുകളുമാണ് ദോഹ തുറമുഖത്തെത്തിയത്.
2022 ജനുവരിയെ അപേക്ഷിച്ച് 2023 ജനുവരിയില്‍ ട്രാന്‍സ് ഷിപ്പ്മെന്റ് കണ്ടെയ്നറുകളില്‍ 59 ശതമാനം വളര്‍ച്ചയാണ് മവാനി ഖത്തര്‍ രേഖപ്പെടുത്തിയത്.
ബില്‍ഡിംഗ് മെറ്റീരിയലുകളും കന്നുകാലികളും യഥാക്രമം 10 ശതമാനവും 35 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.