ഖത്തറില്‍ കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ്് വാക്സിനേഷന്‍ പുരോഗമിക്കുന്നു. ഡിസംബര്‍ 23 ന് ആരംഭിച്ച വാക്സിനേഷന്‍ കാമ്പയിന് മികച്ച പ്രതികരണമാണ് സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നിന്നും ലഭിക്കുന്നത്. 50 കഴിഞ്ഞവര്‍ക്കൊക്കെ ഇപ്പോള്‍ വാക്സിന്‍ ലഭ്യമാണെന്നും സമൂഹം ഇത് പ്രയോജനപ്പെടുത്തണണമെന്നും കോവിഡ് നിയന്ത്രിക്കുന്നതിനുള്ള നാഷണല്‍ സ്ട്രാറ്റജിക് കമ്മറ്റി അധ്യക്ഷനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ ആവശ്യപ്പെട്ടു.
എല്ലാവരും വാക്സിനേഷനായി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. https://app-covid19.moph.gov.qa/
ഫൈസര്‍, മഡോണ വാക്സിനുകള്‍ കൃത്യമായി ലഭിക്കാന്‍ തുടങ്ങിയതോടെ വരും നാളുകളില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വേനലവധിക്ക് മുമ്പായി രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് മന്ത്രാലയം കണക്കുകൂട്ടുന്നത്.