Archived Articles

സൈക്കിള്‍ പാതയില്‍ വാഹനമോടിച്ചതിന് നടപടി

അമാനുല്ല വടക്കാങ്ങര

ദോഹ: സൈക്കിള്‍ പാതയിലൂടെ വാഹനമോടിച്ചതിന് നടപടി. ഓടിച്ച വാഹനവും ഡ്രൈവറേയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടികൂടി.

സൈക്കിള്‍ പാതയില്‍ വാഹനം സഞ്ചരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഈ ട്രാഫിക് നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു.

സൈക്കിളുകള്‍ക്കായി നിയുക്ത പാതയില്‍ വാഹനമോടിക്കുന്നത് ട്രാഫിക് അപകടത്തിന് കാരണമാകും. റോഡ് ട്രാഫിക് അപകടങ്ങള്‍ കുറക്കുന്നതിന് രാജ്യം വിവിധ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ക്കിടയില്‍ ട്രാഫിക് നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിവിധ സ്ഥലങ്ങളില്‍ ട്രാഫിക് റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്.

റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു

 

Related Articles

Back to top button
error: Content is protected !!