ഖത്തറില്‍ ട്രാഫിക് മരണങ്ങള് കുറയുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ട്രാഫിക് മരണങ്ങള് കുറയുന്നതായി റിപ്പോര്‍ട്ട്. 2019 നെ അപേക്ഷിച്ച് 2020 ല്‍ ട്രാഫിക് അപകടങ്ങള്‍ മൂലം മരണമടഞ്ഞവരുടെ എണ്ണം കുറവായിരുന്നു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് സ്ഥിതിവിവരക്കണക്കുകളനുസരിച്ച് 2020 ല്‍ ട്രാഫിക് അപകടങ്ങള്‍ മൂലം മരണമടഞ്ഞവരുടെ എണ്ണം 138 ആണ്. 2019 ല്‍ ഇത് 154 ആയിരുന്നു.
138 മരണങ്ങളില്‍ 69 പേര് വാഹനമോടിച്ചവരും 26 യാത്രക്കാരും 43 കാല്നടയാത്രക്കാരുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കണിശമായ ബോധവല്‍ക്കരണവും നിയമങ്ങളും കാരണം കഴിഞ്ഞ 5 വര്‍ഷമായി ഈ രംഗത്ത് ആശാവഹമായ പുരോഗതിയുണ്ട്. 2015 ല്‍ മൊത്തം ട്രാഫിക് മരണങ്ങളുടെ എണ്ണം 227 ആയിരുന്നു. 2016 ല്‍ 178, 2017 ല്‍ 177, 2018 ല്‍ 168 എന്നിങ്ങനെയായിരുന്നു മരണ നിരക്ക്.
കഴിഞ്ഞ വര്‍ഷം നടന്ന 90.1 ശതമാനം അപകടങ്ങളും ചെറിയ അപകടങ്ങളായിരുന്നു. 7,155 അപകടങ്ങള്‍. 8.2 ശതമാനം ഗുരുതരമായ അപകടങ്ങള്‍ നടന്നു. 648 അപകടങ്ങള്‍. മരണം 1.7 ശതമാനം (138) എന്നിങ്ങനെയാണെന്നും ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.
റിപ്പോര്‍ട്ട് അനുസരിച്ച് അപകടങ്ങള്‍ക്ക് പ്രധാന കാരണം അശ്രദ്ധമായി വാഹനമോടിച്ചതാണ്, ഇത് മൊത്തം കേസുകളില്‍ 42.4 ശതമാനമാണ്.21.9 ശതമാനം അപകടങ്ങള്‍ക്ക് രണ്ടാമത്തെ കാരണം മറ്റ് വാഹനങ്ങളുമായി മതിയായ ഇടം നല്‍കാത്തതാണ്.
2020 ല്‍ 1,574,812 ട്രാഫിക് നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2019 ല്‍ 1,969,896 ലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.