യുവ സംരംഭകനും ബീ ഗ്ളോബല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എന്‍.കെ. റഹനീഷിന് യു.ആര്‍എഫ്. റിക്കോര്‍ഡ്സ് ബുക്ക് സമ്മാനിച്ചു

ദോഹ. പ്രമുഖ യുവ സംരംഭകനും ബീ ഗ്ളോബല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എന്‍.കെ. റഹനീഷിന് യു.ആര്‍എഫ്. റിക്കോര്‍ഡ്സ് ബുക്ക് സമ്മാനിച്ചു . മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലാണ് യൂ.ആര്‍.എഫ് റിക്കോര്‍ഡ്സ് ബുക്ക് 2023 സമ്മാനിച്ചത്.
യു.ആര്‍എഫ് പ്രഥമ ഗ്ളോബല്‍ അവാര്‍ഡ്സില്‍ ജിസിസിയിലെ യംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ് നേടിയ റഹനീഷ് നൂതന സാങ്കേതിക വിദ്യയെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് കുറഞ്ഞകാലം കൊണ്ട് ശ്രദ്ധേയ സാന്നിധ്യമായി മാറിയ ബീ ഗ്ളോബല്‍ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ്.
ക്ളൗഡ് കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സോഫ്റ്റ് വെയര്‍ ഡവലപ്മെന്റ് തുടങ്ങി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വിവിധ മേഖലകളിലാണ് ബീ ഗ്ളോബല്‍ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും സമന്വയിപ്പിച്ച് നൂതനമായ സേവനങ്ങള്‍ വികസിപ്പിക്കുന്നതില്‍ മികവ് തെളിയിച്ച ബീ ഗ്ളോബല്‍ ഗ്രൂപ്പ് ഒരു പതിറ്റാണ്ടിനുള്ളില്‍ കൈവരിച്ച നേട്ടം ശ്ളാഘനീയമാണ്.
ദുബൈ കേന്ദ്രമാക്കി മിഡില്‍ ഈസ്റ്റിലേക്കും യു.കെ.യിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചാണ് രഹനീഷ് തന്റെ ബിസിനസ് ചക്രവാളം വികസിപ്പിച്ചത്.
ബീ ഗ്ലോബല്‍ ഗ്രൂപ്പ്, ബിഗ്ലൈവ്, ബിജിക്ലൗഡ്, ആക്‌സെന്റോ എഐ, ബിജിസോഫ്റ്റ് സൊല്യൂഷന്‍സ് എന്നിവയാണ് രഹനിഷിന്റെ സ്ഥാപനങ്ങള്‍