Breaking NewsUncategorized

ഖത്തറില്‍ വാഹനാപകടത്തില്‍ 5 ഇന്ത്യക്കാര്‍ മരിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ അല്‍ഖോറില്‍ ഇന്നലെ രാത്രിയുണ്ടായ വാഹന അപകടത്തില്‍ മൂന്ന് മലയാളികളടക്കം 5 ഇന്ത്യക്കാര്‍ മരിച്ചു. കൊല്ലം കരുനാഗപ്പളളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38) ഭാര്യ ആന്‍സി ഗോമസ് ( 30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് എന്നിവരാണ് മരിച്ച മലയാളികള്‍ .

ഇവരുടെ സുഹൃത്തുക്കളായ തമിഴ് നാട് സ്വദേശികളായ നാഗ ലക്ഷ്മി ചന്ദ്ര ശേഖരന്‍, പ്രവീണ്‍ കുമാര്‍ ശങ്കര്‍ എന്നിവരും മരിച്ചു. മൃതദേഹം അല്‍ ഖോര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റോഷിന്‍ ജോണ്‍ , ആന്‍സി ദമ്പതികളുടെ ഏക മകന്‍ ഏദന്‍ ഗുരുതര പരുക്കളോടെ സിദ്ര ഹോസ്പിറ്റലിലെ വെന്റിലേറ്ററിലാണ്.
അല്‍ ഖോര്‍ പാലത്തില്‍വെച്ച് ഇവരുടെ വാഹനത്തില്‍ മറ്റൊരു വാഹനമിടിച്ച് വണ്ടി താഴേക്ക് മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button
error: Content is protected !!