Uncategorized
ദോഹ മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബിന്റെ അഞ്ചാമത് കലാ സാഹിത്യ പുരസ്‌കാരം ഷാമിന ഹിഷാമിന്
ദോഹ: ദോഹയിലെ എഴുത്തുകാരി ഷാമിന ഹിഷാമിന് ദോഹ മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബിന്റെ അഞ്ചാമത് കലാ സാഹിത്യ പുരസ്‌കാരം. പുരസ്‌കാര സമര്‍പ്പണം ദോഹ മലയാളം ക്ലബ്ബിന്റെ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നവംമ്പര്‍, എട്ടാം തീയതി, ബുധനാഴ്ച, അബു ഹമൂറിലെ നാസ്‌കോ റെസ്റ്റോറന്റില്‍വച്ച് നടത്തുന്നതാണ്. തദവസരത്തില്‍ ക്ലബ്ബിന്റെ മാഗസിന്‍ ‘അഗ്‌നിചിറകുകള്‍’ പ്രകാശനം ചെയ്യും.
ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണലിന് 149 രാജ്യങ്ങളില്‍ ആയി, 15,800 ക്‌ളബ്ബുകളിലൂടെ 300,000 ല്‍ അധികം അംഗങ്ങളുണ്ട്. ക്രിയാത്മകമായ പഠനാന്തരീക്ഷം പ്രദാനം ചെയ്ത്, പരസ്പര പിന്തുണയോടെ, ആശയവിനിമയ പാടവവും, നേതൃത്വ നൈപുണ്യവും വളര്‍ത്തി, അംഗങ്ങളെ ശാക്തീകരിക്കുന്നതിലൂടെ, മെച്ചപ്പെട്ട ആത്മവിശ്വാസവും വ്യക്തിത്വ വികസനവും സാദ്ധ്യമാക്കുക എന്നതാണ് ടോസ്റ്റ്മാസ്റ്റര്‍ ക്ലബ്ബിന്റെ ദൗത്യം.