Uncategorized
കടലിലെ അനധികൃത ജെറ്റ് സ്കീ ഒത്തുചേരലുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്

ദോഹ: ഖത്തര്‍ കടലിലെ അനധികൃത ജെറ്റ് സ്കീ ഒത്തുചേരലുകള്‍ക്കും ശല്യങ്ങള്ക്കുമെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
അത്തരം പെരുമാറ്റം നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ജെറ്റ് സ്കീകള്‍ കണ്ടുകെട്ടുന്നതിനും നിയമനടപടികള്‍ക്കും ഇടയാക്കുമെന്നും മന്ത്രാലയം അതിന്റെ സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ പങ്കിട്ട വീഡിയോയില്‍ മുന്നറിയിപ്പ് നല്കി.