ഖത്തര്‍ ഇന്‍കാസും കെപിസിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്ക്

ദോഹ. ഖത്തര്‍ ഇന്‍കാസും കെപിസിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്കെന്ന് സൂചന. കെ.പി.സി.സി പ്രതിനിധികള്‍ ഖത്തറിലെത്തുകയും നൂറ് കണക്കിന് കോണ്‍ഗ്രസ് നേതാക്കളുമായി ഒറ്റക്കൊറ്റക്ക് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഖത്തര്‍ ഇന്‍കാസിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കെപിസിസിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍കാസ് നേതാക്കള്‍ക്കെതിരെ സ്വീകരിച്ചിരുന്ന അച്ചടക്ക നടപടി പിന്‍വലിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അംഗീകാരത്തോടെ രാജ്യത്തിന്റെ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് സാധ്യമായ സാമൂഹ്യ പ്രവര്‍ത്തനമെന്നതാണ് അഭികാമ്യമെന്ന ആശയമാണ് അടിവരയിടപ്പെടുന്നത്.