Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ കോവിഡ് വ്യാപനം തുടരുന്നു, മൊത്തം രോഗികള്‍ 18791 ആയി ഇന്നലെ 3487 കേസുകള്‍, 693 യാത്രക്കാര്‍ക്കും കോവിഡ്

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് വ്യാപനം തുടരുന്നു, മൊത്തം രോഗികള്‍ 18791 ആയി . ഇന്നലെ 3487 കേസുകള്‍, 693 യാത്രക്കാര്‍ക്കും കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 36238 പരിശോധനകളില്‍ 6953 യാത്രക്കര്‍ക്കടക്കം 3487 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2794 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നതും 693 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നതും ഏറെ ഗൗരവമുളള വിഷയമാണ് .

411 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവുള്ളൂവെന്നതും ആശ്വാസകരമല്ല. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 18791 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 53 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ 7 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 532 പേര്‍ ആശുപത്രിയിലും 48 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button