എക്‌സ്‌പോ 2023 ദോഹയിലേക്ക് ജന പ്രവാഹം തുടരുന്നു

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നടക്കുന്ന എക്‌സ്‌പോ 2023 ദോഹയിലേക്ക് ജന പ്രവാഹം തുടരുന്നു. ഖത്തറിനകത്തും പുറത്തുനിന്നുമായി നിത്യവും
ആയിരങ്ങളാണ് എക്‌സിബിഷന്‍ നഗരിയിലേക്കൊഴുകുന്നത്. വാരാന്ത്യങ്ങളില്‍ കുടുംബങ്ങളുടെ സംഗമവേദിയായി എക്‌സ്‌പോ മാറിയിരിക്കുന്നു.
മെഗാ ഇന്റര്‍നാഷണല്‍ ഇവന്റ് അതില്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നതായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രിയും ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ ദോഹ 2023 ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍-സുബൈ പറഞ്ഞു.
ഓക്ടോബര്‍ 2 ന് ആരംഭിച്ച എക്‌സ്‌പോ 2024 മാര്‍ച്ച് 28 നാണ് അവസാനിക്കുക.