Breaking NewsUncategorized
ഖത്തറില്‍ വാണിജ്യ സ്റ്റോറില്‍ നിന്ന് മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ച രണ്ട് പേരെ സി.ഐഡി പിടികൂടി
ദോഹ: വാണിജ്യ സ്റ്റോറില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചതിന് അറബ് രാജ്യക്കാരായ രണ്ട് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു.
സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വ്യക്തികള്‍ കടയില്‍ കയറി നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയ ശേഷം മോഷണം നടത്തുകയായിരുന്നു.
പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരെയും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തു.