മുന്‍ മന്ത്രി ടി എച്ച് മുസ്തഫയുടെ നിര്യാണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു
ദോഹ. മുന്‍ മന്ത്രിയും മുന്‍ എംല്‍എയും മുന്‍ എറണാകുളം ഡിസിസി പ്രെസിഡന്റുമായിരുന്ന ടിഎച്ച് മുസ്തഫയുടെ നിര്യാണത്തില്‍ ഒഐസിസി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി അനുശോചിച്ചു.
ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ഒഐസിസി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ഷാഹിന്‍ മജീദ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവും ഗ്ലോബല്‍ കമ്മിറ്റി മെമ്പറുമായ ജോണ്‍ ഗില്‍ബെര്‍ട് ടിഎച്ച് മുസ്തഫയെ അനുസ്മരിച്ചു സംസാരിച്ചു.
മികച്ചസംഘാടകനും, നേതാവും എന്ന നിലയില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്കും, യുവജന, തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും ടി എച്ച് മുസ്തഫ നല്‍കിയ സംഭാവനകള്‍ എന്നും പാര്‍ട്ടിക്ക് മുതല്‍ കൂട്ടാണെന്ന് അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചവര്‍ ഓര്‍മ്മപ്പെടുത്തി.
ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍, ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍, ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ നാസര്‍ കറുകപ്പാടം, സെന്‍ട്രല്‍ കമ്മിറ്റി സക്രെട്ടറി ശംസുദ്ധീന്‍ ഇസ്മായില്‍ മെമ്പര്‍മാരായ ജോയ് പോള്‍, നൗഷാദ്, ഷിയാസ് ബാബു, സലിം ഇടശ്ശേരി, അനില്‍ കൊല്ലം ,തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ബാബു കേച്ചേരി, ജിന്‍സ് കോട്ടയം, വസിം യൂത്ത് വിങ് ട്രഷറര്‍ പ്രശോബ് നമ്പ്യാര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ടി എച്ചി ന്റെ മണ്ഡലത്തെ പ്രതിനിധീകരിച്ച് സഹല്‍, സാഹിര്‍, മനു ജോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജോണ്‍ സ്വാഗതവും എറണാകുളം ജില്ലാ ട്രഷറര്‍ ഹമീദ് നന്ദിയും പറഞ്ഞു.