Uncategorized
എസ്.കെ.സി ഓണപൂക്കാലം 2023

ദോഹ. ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജ് ഖത്തര്‍ അലുംനിയുടെ ഓണാഘോഷം എസ്.കെ.സി ഓണപൂക്കാലം 2023 വിപുലമായ പരിപാടികളോടെ നടന്നു . വെളളിയായാഴ്ച ഉച്ചക്ക് നടന്ന ചടങ്ങില്‍ ശ്രീ കൃഷ്ണ അലുംനി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.
ഐ സി സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ ഉത്ഘാടനം നിര്‍വഹിച്ചു.സീനിയര്‍ മെമ്പര്‍മാരായ മുന്‍ ഐ സി സി പ്രസിഡന്റ് പി.എന്‍ .ബാബുരാജന്‍, ലതേഷ് അപ്പുകുട്ടന്‍ , പ്രമോദ്ചന്ദ്രന്‍ . ഷെജി വലിയകത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എസ്‌ക്യൂട്ടിവ് അംഗങ്ങളായ സച്ചിന്‍,നജീബ്, അബുബക്കര്‍. ഷിജോയ്,ഷെജില്‍ മൂസ ,ഹനീഫ, നവാസ് ,സിമി രാംകുമാര്‍, നാജിറ എന്നിവരുടെ നേതൃത്വത്തില്‍ ‘ഓണപൂക്കാലം’ കലാസാംസ്‌കാരിക പരിപാടികള്‍ നടന്നു എല്ലാ അംഗങ്ങളും കുടുംബാഗംങ്ങളും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബുഷ്‌മോന്‍ സ്വാഗതവും അഷ്റഫ് ഉസ്മാന്‍ നന്ദിയും പറഞ്ഞു