Breaking NewsUncategorized
എ എഫ് സി ഏഷ്യന്‍ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ 30 ലക്ഷത്തോളം പേര്‍ മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി
ദോഹ. ഖത്തറില്‍ നടന്നുവരുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ 30 ലക്ഷത്തോളം പേര്‍ മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതായി ഖത്തര്‍ റെയില്‍ അറിയിച്ചു. വിവിധ സ്‌റ്റേഡിയങ്ങളിലേക്കെത്തുവാന്‍ യാത്രക്കാരുടെ ഗതാഗതം സുഗമമാക്കുന്നതില്‍ ദോഹ മെട്രോ ഒരു പ്രധാന പങ്ക് വഹിച്ചു. മാച്ച് ടിക്കറ്റുള്ളവര്‍ക്ക് സൗജന്യ യാത്രയൊരുക്കിയാണ് ഖത്തര്‍ റെയില്‍ കാല്‍പന്തുകളിയാരാധകരെ പിന്തുണക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന 37 സ്റ്റേഷനുകളാണ് ഖത്തര്‍ റെയിലിനുള്ളത്. ഏറ്റവും കൂടുതലാളുകള്‍ മെട്രോ ഉപയോഗിച്ചത് ജനുവരി 25 നായിരുന്നു. 267900 പേര്‍.
മൊത്തം 535000 ട്രിപ്പുകളാണ് വിവിധ സ്‌റ്റേഡിയങ്ങളിലേക്കും തിരിച്ചും മെട്രോ നടത്തിയത്. മുശൈരിബ്, ദോഹ എക്‌സിബിഷന്‍ സെന്റര്‍, സൂഖ് വാഖിഫ് എന്നിവയായിരുന്നു ഏറ്റവും തിരക്കുള്ള സ്റ്റേഷനുകള്‍