Breaking News
ഖത്തര്‍ ടൂറിസത്തിന്റെ ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 2 വരെ
ദോഹ: ഖത്തര്‍ ടൂറിസത്തിന്റെ ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 2 വരെ ലുസൈല്‍ ബൊളിവാര്‍ഡിലെ അല്‍ സാദ് പ്ലാസയില്‍ നടക്കും. ഖത്തര്‍ ടൂറിസത്തിന്ഡറെ പുതിയ ‘ലുമിനസ് ഫെസ്റ്റിവല്‍’ സമാപനം ഈ വര്‍ഷത്തെ ശൈത്യകാലത്തിന്റെ സമാപവും കൂടിയാകും. ഇത്തരത്തിലുള്ള ആദ്യ ഉത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൈറ്റ് ഫെസ്റ്റിവല്‍ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ അര്‍ദ്ധരാത്രി വരെ നീണ്ടുനില്‍ക്കും. 20 ഓളം ഇന്ററാക്ടീവ് ഇന്‍സ്റ്റാളേഷനുകള്‍, അഞ്ച് സോണുകള്‍, ലൈവ് മാസ്‌കറ്റുകള്‍, സ്റ്റേജ് പെര്‍ഫോമന്‍സുകള്‍, വൈവിധ്യമാര്‍ന്ന വിനോദങ്ങള്‍ എന്നിവയുള്ള ഖത്തറിലെ ഏറ്റവും വലിയ ലൈറ്റ് ഫെസ്റ്റിവലായി ഈ പരിപാടി ഒരു വിഷ്വല്‍ ട്രീറ്റായി സജ്ജീകരിച്ചിരിക്കുന്നു.