Uncategorized

കേരളാ കോണ്‍ഫറന്‍സ് വെള്ളിയാഴ്ച ഫനാറില്‍

ദോഹ: ഖത്തര്‍ മതകാര്യ വകുപ്പ് മലയാളികള്‍ക്കായി 2024 ഫെബ്രുവരി 23 വെളളി വൈകുന്നേരം 5:30 മുതല്‍ ദോഹ ഫനാര്‍ ഓഡിറ്റോറിയത്തില്‍ കേരളാ കോണ്‍ഫറന്‍സ് 2024 സംഘടിപ്പിക്കുന്നു. ‘ജീവിതം അടയാളപ്പെടുത്തുക നാളേക്ക് വേണ്ടി’ എന്ന വിഷയത്തില്‍ സംഘടിക്കപ്പെട്ടിരിക്കുന്ന കേരള കോണ്‍ഫറന്‍സില്‍ പ്രമുഖ പണ്ഡിതനും ഷാര്‍ജ മസ്ജിദ് അബ്ദുല്‍ അസീസ് ഖത്തീബുമായ ഹുസൈന്‍ സലഫി മുഖ്യപ്രഭാഷണം നടത്തും.

ക്ഷണികമായ ഭൗതിക ജീവിതകാലം നന്മയാല്‍ അടയാളപ്പെടുത്താനുതകും വിധം ക്രമീകരിക്കാന്‍ ഏവരെയും പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. സാമൂഹിക തിന്മകളുടെ ഏറി വരുന്ന സ്വാധീനം ഏവരെയും ആശങ്കയിലാക്കിയ ഈ സമയത്ത് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലൂടെ മഹത്തായ ഒരു ഉത്തരവാദിത്ത നിര്‍വ്വഹണമാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ഫെബ്രുവരി 24 ശനിയാഴ്ച വൈകിട്ട് 7.30 മുതല്‍ ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന വിഷയത്തെ മുന്‍നിര്‍ത്തി നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിലും അദ്ദേഹം സംബന്ധിക്കും. ലഹരിയും ലൈംഗിക അരാചകത്വവും സാമൂഹിക പുരോഗതിയെ പിറകോട്ട് വലിച്ച സാമൂഹിക പശ്ചാത്തലത്തില്‍ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും.

ചെറിയ ഒരിടവേളക്കു ശേഷം ഖത്തറിലെത്തുന്ന ഹുസൈന്‍ സലഫി പങ്കെടുക്കുന്ന രണ്ട് പരിപാടികളും ജീവിത വഴിയില്‍ വെളിച്ചവും പ്രതീക്ഷയും പകരാന്‍ സഹായകരമാകുമെന്ന് സംഘാടകര്‍ പ്രത്യാശിച്ചു.

Related Articles

Back to top button
error: Content is protected !!