Local News
ഖിയ ചാമ്പ്യന്‍സ് ലീഗ് – ഏപ്രില്‍ 25നു കിക്ക് ഓഫ്
ദോഹ.ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സംഘടനയായ ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഖിയ ചാമ്പ്യന്‍സ് ലീഗ് പത്താം പതിപ്പിന് 2024 ഏപ്രില്‍ 25ന് ദോഹ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ തുടക്കമാവും. ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയില്‍ കായികക്ഷമതയും, പ്രതിഭയും, ഐക്യവും വളര്‍ത്തിയെടുക്കുക, ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളായ കളിക്കാര്‍ക്കും, ഇന്ത്യയിലെ കളിക്കാര്‍ക്ക് വിദേശത്തു കളിക്കാന്‍ അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റ്, ഖത്തറിലെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ വളരെയേറെ പേര് കേട്ടതാണ്. പ്രവാസി ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് പ്രശസ്തമായ ദോഹ സ്‌പോര്‍ട്‌സ് സ്റ്റേഡിയം ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കും.