ലസീസ് മര്‍സ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു
ദോഹ : മര്‍സ്സ ഗ്രൂപ്പ് അതിന്റെ ഏറ്റവും പുതിയ സംരംഭമായ ലസീസ് മര്‍സ മയിദര്‍ ഫുറൂസിയ സ്ട്രീറ്റില്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ടിവി അവതാരകന്‍ ഖാലിദ് ജാസിം മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
മര്‍സ ഗ്രൂപ്പ് ചെയര്‍മാന്‍ മായന്‍ ഹാജി കണ്ടോത്ത്, മാനേജിങ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ഡയറക്ടര്‍മാരായ അഷ്റഫ് കണ്ടോത്ത്, ഗഫൂര്‍ കണ്ടോത്ത് , കണ്ടോത്ത് ജൂനിയേസ് ഇബ്രാഹിം ഫദാല (മനാത്വിഖ് ) ക്യാപ്റ്റന്‍ ഈസ മന്‍സൂരി, ഐ സി ബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, മര്‍സ്സ ഗ്രൂപ്പ് മാനേജര്‍മാര്‍ തുടങ്ങിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
ലസീസ് മര്‍സ എന്ന ബ്രാന്റില്‍ ഫുറൂസിയയില്‍ രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്ര അടി ഷോറൂമില്‍ സ്പഷ്യല്‍ കേക്ക്, അറബിക്ക് സ്വീറ്റ്‌സ്, പാസ്റ്ററി, ചോക്‌ളേറ്റ്, ഫ്‌ളവര്‍, ഇവന്റ് കോഡിനേഷന്‍, സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ലസീസ് മര്‍സയുടെ വിശിഷ്ടമായ ഓഫറുകളുടെ വ്യാപ്തി കൂടുതല്‍ വിപുലപ്പെടുത്തിക്കൊണ്ട് ഇസ്ഗാവ സൂഖില്‍ മറ്റൊരു ബ്രാഞ്ച് ഈ മാസം ആറിന് തുറക്കുമെന്ന് മാനേജ്മെന്റ് പറഞ്ഞു. കൂടാതെ മര്‍സ്സ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ മാസം തന്നെ കൗണ്ടറുകളും അടുത്ത മാസം കാര്‍ത്തിയാത്ത് ബിന്‍ഹാജിര്‍ പുതിയ ഷോറൂമുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനേജിന്‍ഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത് അറിയിച്ചു.