നടുമുറ്റം വനിതാദിനം ആഘോഷിച്ചു
ദോഹ.ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാന്‍ പ്രവാസം തിരഞ്ഞെടുത്ത മലയാളി വനിതകളെ ആദരിച്ച് നടുമുറ്റം ഖത്തര്‍ വനിതാദിനം ആഘോഷിച്ചു.പ്രസിഡന്റ് സന നസീമിന്റെ അധ്യക്ഷതയില്‍ നുഐജയില്‍ വെച്ചു നടന്ന ചടങ്ങ് ഐ സി ബി എഫ് ട്രഷറര്‍ കുല്‍ദീപ് കൌര്‍ ഉദ്ഘാടനം ചെയ്തു.
42 വര്‍ഷമായി പ്രവാസിയായ ഇന്ത്യന്‍ സ്കൂളില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കടപ്പുറം സ്വദേശിനി മറിയക്കുട്ടി,മുപ്പത്തിരണ്ടു വര്‍ഷത്തോളമായി ഖത്തരി കുടുംബത്തില്‍ ജോലി ചെയ്യുന്ന ഫോര്‍ട്ട്കൊച്ചി സ്വദേശിനി ഗ്രേസി ആന്റണി,34 വര്‍ഷത്തോളമായി പ്രവാസിയായ മലപ്പുറം വാഴക്കാട് സ്വദേശിനി റസിയ,ഫോര്‍ട്ട് കൊച്ചി സ്വദേശിനി അസൂറ റഹീം,തിരുവനന്തപുരം സ്വദേശിനി ശകുന്തള തുടങ്ങിയവരെയാണ് പ്രത്യേക ഉപഹാരങ്ങള്‍ നല്കി നടുമുറ്റം ആദരിച്ചത്.ഇവര്‍ക്കുവേണ്ടി ബ്രില്യന്റ് അക്കാദമി ,സഹ്റ ബ്യൂട്ടി സലൂണ്‍ എന്നിവര്‍ സ്പോണ്സര് ചെയ്ത പ്രവാസികള്‍ക്കായുള്ള ഐ സി ബി എഫ് ഇന്‍ഷുറന്‍സ് അംഗത്വം നടുമുറ്റം സമ്മാനിച്ചു. ബ്രാഡ്മ ഫുഡ്സിന്റെ പ്രത്യേക ഫുഡ്കിറ്റുകളും അതിഥികള്‍ക്ക് സമ്മാനിച്ചു.അതിഥികള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.അസൂറ റഹീം ഗാനമാലപിച്ചു.
വനിതാദിനത്തിന് വേണ്ടി നടുമുറ്റം പ്രവര്‍ത്തക ഷമീമ പ്രത്യേകം തയ്യാറാക്കിയ കേക്ക് അതിഥികള്‍ ചേര്‍ന്ന് മുറിച്ച് വിതരണം ചെയ്തു.
നടുമുറ്റം പ്രസിഡന്റ് സന നസീം,ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്നിം,വൈസ് പ്രസിഡന്റുമാരായ റുബീന മുഹമ്മദ് കുഞ്ഞി,ലത കൃഷ്ണ,നജ്ല നജീബ്,ട്രഷറര്‍ റഹീന സമദ്,എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.