
Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. വൈബ്രെന്റ് ട്രേഡിങ്ങ് എന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന തൃശൂര്‍ കൊരട്ടി ചെറ്റാരിക്കല്‍ മുല്ലപ്പള്ളി വീട്ടില്‍ അനൂപ് ഉണ്ണി നായര്‍ (45) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹമദ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്.
പിതാവ് :ഉണ്ണി നായര്‍
മാതാവ് :സീതാ ഉണ്ണി
ഭാര്യ : ദീപാ അനൂപ്.
പ്ലസ് ടു വിന് പഠിക്കുന്ന ഐശ്വര്യ കെ അനൂപ് ഏക മകളാണ് .
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ പുലര്‍ച്ചെ 1.55 ന് കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വേര്‍സില്‍ മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു .