Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ചെറുവാടി വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തറിന് പുതിയ ഭാരവാഹികളായി

ദോഹ. ഖത്തറിലെ ചെറുവാടി നിവാസികളുടെ കൂട്ടായ്മയായ ചെറുവാടി വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തറിന് പുതിയ ഭാരവാഹികളായി . രക്ഷാധികാരികളായ സിദ്ധീഖ് പുറായില്‍,സലാഹുദ്ധീന്‍ കെ.പി,ബഷീര്‍ തുവാരിക്കല്‍ എന്നിവരുടെ നേതൃത്തില്‍ നടന്ന ജനറല്‍ ബോഡിയിലാണ് 2024 -2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്.

സലിം തോലേങ്ങല്‍ ആണ് പ്രസിഡന്റ്. യാസര്‍ അഹമ്മദ് കെ.ടി ജനറല്‍ സെക്രട്ടറിയും ശിഹാബ് കൊന്നലത്ത് ട്രഷററുമാണ്. ഇ.എന്‍ അബ്ദുല്‍ ഹഖ് ഫിനാന്‍സ് അസ്സിസ്റ്റന്റാണ്. സിദ്ധീഖ് സി.ടി,അസീസ് പുറായില്‍,സക്കീര്‍ ഹുസ്സൈന്‍ (വൈസ് പ്രസിഡന്റുമാര്‍), റഷീദ്.കെ, സഫ്വാന്‍ കെ.പി, മജീദ് ബാബു ( ജോയിന്റ് സെക്രട്ടറിമാര്‍ ) എന്നിവരാണ് മറ്റു ഭാരവാഹികള്‍. 18 അംഗ എക്‌സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തിട്ടുണ്ട്.

Related Articles

Back to top button