പി.സി മുഹമ്മദ് കുട്ടിക്ക് സ്വീകരണം നല്‍കി
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് പി.സി. മുഹമ്മദ് കുട്ടിക്ക് പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. പ്രവര്‍ത്തനത്തില്‍ നൈരന്തെര്യവും ആത്മാര്‍ത്ഥതയും കാത്ത് സൂക്ഷിക്കുമ്പോഴാണ് ഒരു നല്ല പൊതു പ്രവര്‍ത്തകനാകുന്നതെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരിലേക്കിറങ്ങി പ്രവര്‍ത്തിച്ച് പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ റാസിഖ് നാരങ്ങാളി, നൗഷാദ് പാലേരി, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, സെക്രട്ടറി ബാസിം കൊടപ്പന ജില്ലാക്കമ്മറ്റിയംഗങ്ങളായ ഹാമിദ് തങ്ങള്‍, ഉമ്മര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.സി മുഹമ്മദ് കുട്ടിക്കുള്ള ഉപഹാരം പ്രവാസി വെല്‍ഫെയര്‍ ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര കൈമാറി.