
ഖത്തറില്‍ സിമൂം ആരംഭിച്ചു, ജൂലൈ 29 വരെ തുടരും
ദോഹ: പ്രാദേശികമായി ‘സിമൂം’ എന്നറിയപ്പെടുന്ന സീസണല്‍ ചൂടും തീവ്രവും വരണ്ടതുമായ കാറ്റ് ആരംഭിച്ചതായും ഇത് രണ്ടാഴ്ച നീണ്ടുനില്‍ക്കുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
അറേബ്യന്‍ പെനിന്‍സുലയുടെ ഭൂരിഭാഗവും ബാധിക്കുന്ന ‘സിമൂം’, മണലും പൊടിയും ഇളക്കിവിടുന്ന വളരെ ചൂടുള്ളതും വരണ്ടതുമായ കാറ്റാണ്, ഇത് സാധാരണയായി ഉയരുന്ന താപനിലയോടൊപ്പമാണ്. ഈ അവസ്ഥ ജൂലൈ 29 വരെ തുടരുമെന്ന് ക്യുസിഎച്ച് അറിയിച്ചു. തീവ്രമായ ചൂട് കാരണം സൂര്യാഘാതത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.