ഖത്തറില്‍ വീണ്ടും മേളപ്പെരുമ തീര്‍ത്ത് മേളധ്വനി മേജര്‍ സെറ്റ് പഞ്ചാരിമേളം
ദോഹ. ഖത്തറില്‍ വീണ്ടും മേളപ്പെരുമ തീര്‍ത്ത് മേളധ്വനി മേജര്‍ സെറ്റ് പഞ്ചാരിമേളം. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ലില്‍ പൊന്നോണം 2024 വേദിയില്‍ ആണ് മേളധ്വനിയുടെ 35 കലാകാരന്മാരുടെ മേജര്‍ സെറ്റ് വീണ്ടും കൊട്ടി കയറിയത് .
ജിതേഷ് നായര്‍ മേളത്തിന് പ്രമാണം വഹിച്ചപ്പോള്‍ കൂടെ വിനോദ് വിനു , അജീഷ് പുതിയടത്ത്, കാര്‍ത്തിക് വേണുഗോപാല്‍, പ്രണവ് അയിനിക്കല്‍, വിഷ്ണു വിജയന്‍, അര്‍ഷിന്‍ കെ മധു , ശ്യാം അറക്കല്‍ , ശരത് സച്ചു എന്നിവര്‍
ഇടന്തലയിലും , ശിവകുമാര്‍, ധനേഷ് കൊയിലാണ്ടി , അനൂപ് തലശ്ശേരി , ശ്യാം വയനാട് , അനീഷ് ഗോപി, ജെറോം , ദിജിത അനീഷ് , പ്രസാദ് വിഷ്ണു , കണ്ണന്‍ , ശരത് , നിഷാദ് ബാലകൃഷ്ണന്‍ , ശിവ എന്നിവര്‍ വലംതലയിലും, ഗോകുല്‍ കണ്ണൂര്‍ , വിനയ് സാരഥി , പ്രദീപ് ടി പി , ഗോകുല്‍ കടവല്ലൂര്‍ , അരുണ്‍ പെരിങ്ങോട് , സുബിന്‍ തലശ്ശേരി , രാജേഷ് കുമാര്‍ , രാജേഷ് മുജുകുന്ന് , അനൂപ് തിക്കോടി , എന്നിവര്‍ ഇലത്താളത്തിലും അരങ്ങ് തകര്‍ത്തപ്പോള്‍ ,
ശരഞ്ജിത് , ഗോകുല്‍ പറവൂര്‍ , എന്നിവര്‍ കുറുകുഴലില്‍ ശ്രുതി ചേര്‍ത്തു, കൂടെ കൊമ്പ് കലാകാരന്‍മാര്‍ ആയ ഭരത് രാജ് റിജോയ് എന്നിവര്‍ പഞ്ചാരിമേളത്തിന് മാറ്റ് കൂട്ടി .
ഖത്തറില്‍ പൂരം തീര്‍ക്കാന്‍ 40 ഇല്‍ പരം വാദ്യക്കാരടങ്ങുന്ന ഒരു വലിയ കുടുംബമായി മേളധ്വനി വളര്‍ന്നു കഴിഞ്ഞു .
വരുന്ന ഡിസംബറില്‍ മറ്റൊരു അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് മേളധ്വനിയിലെ പുതിയ കലാകാരന്‍മാര്‍ .
ഖത്തറില്‍ വാദ്യ കലയെ കൂടുതല്‍ സജീവമാക്കുക , മേളം , തായമ്പക, പഞ്ചവാദ്യം പോലുള്ള വാദ്യ കലകള്‍ ഖത്തറില്‍ കൂടുതല്‍ ആളുകളില്‍ നാട്ടിലെ അതേ ശൈലിയിലും ചിട്ടയിലും അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഒരു കൂട്ടം വാദ്യ കലാകാരന്‍മാര്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു സംഘം ആണ് മേളധ്വനി.