Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മുന്‍ മന്ത്രിയും സാഹിത്യകാരനും യു എ ബീരാന്‍ സാഹിബിന്റെ പേരില്‍ അമേരിക്കയിലെ കെ എം സി സി സഹപ്രവര്‍ത്തകര്‍ തയാറാക്കിയ യു എ ബീരാന്‍ സാഹിബ് ഫൗണ്ടേഷന്‍ ഫേസ് ബുക്ക് പേജ് പ്രകാശനം ചെയ്തു

ഷെറീഫ് ഉള്ളാടശ്ശേരി.

ന്യൂ യോര്‍ക്ക് :കേരള രാഷ്ട്രീയത്തില്‍ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുന്‍ മന്ത്രിയും, സാഹിത്യകാരനും, മുസ് ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാന്‍ സാഹിബിന്റെ പേരില്‍ അമേരിക്കയിലെ കെ.എം.സി.സി സഹ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ‘യു.എ.ബീരാന്‍ സാഹിബ് ഫൗണ്ടേഷന്‍ ‘ ഫേസ് ബുക്ക് പേജ് ന്യൂജഴ്‌സിയിലെ എഡിസണ്‍ അക്ബര്‍ റസ്റ്റാറന്റില്‍ വെച്ചു സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ രാജ്യ സഭ മെമ്പര്‍ പി.വി. അബ്ദുല്‍ വഹാബ് സാഹിബ്, മുന്‍മന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പ്രകാശനം ചെയ്തു .
മുന്‍മന്ത്രിയും സാഹിത്യകാരനും മുസ് ലിം ലീഗ് നേതാവുമായിരുന്ന യുഎ ബീരാന്‍ സാഹിബിന്റെ പേരില്‍ അമേരിക്കന്‍ കെഎംസിസി പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഫേസ്ബുക്ക് പേജ് പ്രകാശനത്തോടനുബന്ധിച്ച സൗഹൃദ കൂട്ടായ്മയില്‍ ന്യൂ ജഴ്‌സി എഡിസണിലെ അക്ബര്‍ ബാങ്ക്വാറ്റ് ഹാളില്‍ മുഖ്യപ്രഭാഷകനായി ബിനോയ് വിശ്വം സംസാരിച്ചു. ബീരാന്‍ സാഹിബിനെ പോലെ ബഹുമുഖ പ്രതിഭയുള്ള നാടിനും സാഹിത്യത്തിനും സമൂഹത്തിനും സേവനം ചെയ്ത ഉന്നത വ്യക്തികളെ സ്മരിക്കുന്നത് എപ്പോഴും ആവശ്യമാണ്.

യു എ ബീരാന്‍ സാഹിബ് ഫൗണ്ടേഷന്‍ ഫേസ് ബുക്ക് പേജ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. മികച്ച വിദ്യാഭ്യാസം സമൂഹത്തിന് എന്നും നന്മകളും ഉയര്‍ച്ചയും മാത്രമേ നല്‍കിയിട്ടുള്ളൂ എന്നുള്ളതിന്റെ മനോഹരമായ ഉദാഹരണമാണ് ഇന്ന് അമേരിക്കയില്‍ ഇപ്പോള്‍ ഇവിടെ എനിക്ക് മുന്നില്‍ കാണുന്ന ടെക്‌നോളജിസ്റ്റുകളും , പ്രഫഷണലുകളും, സ്‌കോളര്‍ ഷിപ്പ് നേടിയ ഗവേഷണ വിദ്യാര്‍ഥികളും , യു . എന്‍ സമ്മിറ്റില്‍ വരെ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സര്‍ജറിക്ക് വേണ്ടി അഡ്മിറ്റ് ചെയ്യപ്പെട്ട സമയത്ത് നാട്ടില്‍ അവിചാരിതമായി എന്റെ ഉമ്മ മരിച്ച സമയത്ത് അമേരിക്കയില്‍ നിന്നും ലഭിച്ച സ്‌നേഹ സാന്ത്വനം ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല എന്ന് മുനവ്വര്‍ തങ്ങള്‍ വികാര പൂര്‍വ്വം അനുസ്മരിച്ചു.

ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച രാജ്യസഭാ മെമ്പറും മുസ്ലിം ലീഗ് അഖിലേന്ത്യ ട്രഷററും പ്രമുഖ വ്യവസായിയുമായ പി.വി.അബ്ദുല്‍ വഹാബ് എം.പി ധന സമ്പാദനവും അധികാരവും നേടുന്നതിനേക്കാള്‍ ആശ്വാസം പകരുക മനുഷ്യ നന്മയും വ്യക്തി ബന്ധങ്ങളും പരസ്പര സ്‌നേഹവും ആണ് എന്ന് സൂചിപ്പിച്ചു.
ഈ കാലഘട്ടത്തില്‍ കേരളത്തിലെ പൊതുസമൂഹത്തില്‍ മതേതര മൂല്യങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ജാതിമതഭേദമന്യേയുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുന്ന പാണക്കാട് കുടുംബത്തിന്റെ മേന്മകള്‍ പി.വി.വഹാബ് മനോഹരമായി അവതരിപ്പിച്ചു.
യു എ നസീര്‍ , സമദ് പൊനേരി, ഹനീഫ് എരഞ്ഞിക്കല്‍ , മുസ്തഫ കമാല്‍ , താഹ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അന്‍സാര്‍ കാസിം ചടങ്ങ് നിയന്ത്രിച്ചു.

Related Articles

Back to top button