Uncategorized

മാനസികാരോഗ്യത്തെ കൂടുതലറിയാന്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു

ദോഹ. ശാരീരിക ആരോഗ്യം പോലെ തന്നെ വളരെ പ്രധാനപ്പെട്ട വിഷയമായ മാനസികാരോഗ്യത്തെ കുറിച്ച് ബോധവത്കരിക്കാനും കാലഹരണപെട്ടതും അശാസ്ത്രീയവുമായ പ്രവണതകളെയും തെറ്റിദ്ധാരണകളെയും അകറ്റാനുമായി ”മാനസികരോഗ്യം – കൂടുതലറിയാം” എന്ന തലക്കെട്ടില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. പ്രവാസി വെല്‍ഫെയറും മെന്റീവ് ഖത്തറും ചേര്‍ന്ന് ഒരുക്കുന്ന പരിപാടി ഒക്ടോബര്‍ 18 വെള്ളിയാഴ്ച രാവിലെ 7.30 മണി മുതല്‍ നുഐജയിലെ പ്രവാസി വെല്‍ഫയര്‍ ഹാളില്‍ നടക്കും. ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിലെ സ്‌പെഷ്യലിസ്റ്റ് സൈകാട്രിസ്റ്റ് ഡോ. ടിഷ റെയ്ചല്‍ ജേക്കബ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എം.ഐ ഖലീല്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സൈക്കോ തെറാപിസ്റ്റ് ജോര്‍ജ് വി ജോയ് എന്നിവരടങ്ങുന്ന വിദഗ്ദ പാനല്‍ സദസ്സ്യരുമായി സം വദിക്കും. ഡി.പി.എസ് സ്‌കൂള്‍ സൈക്കോളജി അദ്ധ്യാപിക അനു അച്ഛാമ വര്‍ഗ്ഗീസ് മോഡറേറ്ററാവും. പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 55915731 എന്ന നമ്പറില്‍ വാട്‌സപ്പ് വഴി ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!