യുഎംഎഐ ഖത്തര്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിംഗ് ടെസ്റ്റ് നടത്തി
ദോഹ.യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ഖത്തര്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ഗ്രേഡിംഗ് ടെസ്റ്റ് നടത്തി.
യുഎംഎഐ ഗ്രാന്‍ഡ് മാസ്റ്ററും ഫൗണ്ടറുമായ സിഫു ഡോ. സിപി ആരിഫ് മാസ്റ്റര്‍ പാലാഴി, യു എം എ ഐ ടെക്നിക്കല്‍ ഡയറക്റ്റര്‍ ഷിഹാന്‍. നൗഷാദ് കെ മണ്ണോളി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗ്രേഡിംഗ് ടെസ്റ്റില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം 23 പേര് ഗ്രേഡിംഗ് ടെസ്റ്റില്‍ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി നടന്ന ടെസ്റ്റില്‍ സ്റ്റാമിന & ഫിറ്റ്നസ് ടെസ്റ്റ്, സിലബസ് ടെസ്റ്റ്, എഴുത്തു പരീക്ഷ, വൈവ തുടങ്ങി വിവിധ തരത്തിലുള്ള ടെസ്റ്റുകള്‍ നടന്നു.
ഗ്രേഡിംഗ് ടെസ്റ്റില്‍ വിജയികളായവര്‍ക്ക് ബ്ലാക്ക് ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. സിപി ആരിഫ് മാസ്റ്റര്‍ കൈമാറി.
സബ്ജൂനിയര് വിഭാഗത്തില്‍ അമിയ സുബ്രമണ്യം (തമിഴ്നാട്), ഹംസ അഹ്മദ് അല്സബാഇ (ഈജിപ്ത്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി, ജൂനിയര്‍ വിഭാഗത്തില്‍ റയ്യാന്‍ ഫറാസ് ഹഫീഫ് (ഇന്തോനേഷ്യ), മരിയ മേരി ജോര്‍ജ് (കേരളം), അമന് രാജ് അന്നരാജ് (തമിഴ്നാട്), എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി, സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് റാഫി താഴത്തേതില്‍ (കേരളം), റംസില്‍ അബ്ദുറഹീം (കേരളം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
ഖത്തര്‍ യുഎംഎഐ കരാട്ടെ കോര്‍ഡിനേറ്റര്‍മാരും ഇന്‍സ്ട്രക്ടര്‍മാരും പങ്കെടുത്ത ചടങ്ങില്‍ ഷഹീന് അഹമ്മദ് ആലിയാട്ട് സ്വാഗതം പറഞ്ഞു.